പാലായിലെ Chavara CMI public school ൽ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച Sapentia educational exhibition ൽ സ്വന്തമായി ഒരു കാർ തന്നെ നിർമ്മിച്ച് ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് പത്താം ക്ലാസ്സിലെ എട്ടു വിദ്യാർഥികൾ.
ജോ തോമസ് മാളിയേക്കലിന്റെ നേതൃത്വത്തിൽ അലൻ ടോം,ജോസഫ് സ്കറിയ, ബെൻ ബാസ്റ്റിൻ,ജെർമിൻ ഷാജു, കിരൺ കൃഷ്ണ,ജുവാൻ പോൾ, ലിയോ അഗസ്റ്റിൻ എന്നീ കുട്ടികൾ ആണ് കാറിന്റെ മോഡൽ നിർമ്മാണത്തിൽ പങ്കാളികൾ ആയത്.
സ്വന്തമായി നിർമിച്ച കാർ ഓടിച്ചാണ് എക്സിബിഷൻ ദിവസം ഇവർ സ്കൂളിലേക്ക് എത്തിയത്. പ്രിൻസിപ്പൾ ഫാ. സാബു കൂടപാട്ട് കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയത് കുട്ടികളിൽ ഏറെ ആനന്ദം ഉളവാക്കി. മറ്റു വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റു വാങ്ങിയാണ് വിദ്യാർത്ഥികൾ കലാലയം വിട്ടത്. ഒരു മാസത്തെ കഠിനാധ്വാനം ആണ് ഇതിന് പിന്നിൽ എന്ന് നേതൃത്വം കൊടുത്ത ജോ തോമസ് പറഞ്ഞു.
ഭാവിയിലേക്ക് വിരൽ ചൂണ്ടുന്ന ആശാവഹമായ ഒട്ടേറെ നവീന ആശയങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ചാവറ സ്കൂളിലെ എക്സിബിഷൻ.






0 Comments