Image Background (True/False)


ഓജോ ബോർഡ്: ഒരു അതീന്ദ്രിയാന്വേഷണ ഉപകരണം?


ന്നലെ സ്കൂള് കഴിഞ്ഞ് വീട്ടിലെത്തിയ മകൻ വന്നു കയറിയതേ
പറഞ്ഞത് രാത്രിയിൽ പ്രേതം വരുമെന്നാണ്,
പ്രേതമോ?അതെങ്ങനെ!
ആ അതെ പ്രേതം തന്നെ!
എന്താണെന്നറിയാമോ ഓജോബോർഡിലൂടെ പ്രേതത്തെ വീട്ടിൽ കൊണ്ടുവരാൻ സാധിക്കും. അതിലെ ചില പ്രത്യേക സംവിധാനങ്ങൾ വഴി നമുക്ക് പ്രേതത്തെ കാണാൻ കഴിയും എന്നാണ് അവൻ പറഞ്ഞത്. അവന്റെ ഉള്ളിൽ പേടിയുടെ നിഴൽ ഞാൻ കണ്ടു. അപ്പോഴാണ് ഷെൽഫിൽ ഇരിക്കുന്ന അഖിൽ പി ധർമ്മജന്റെ ഓജോ ബോർഡ് നോവൽ ഓർമ്മവരുന്നത്.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽനിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകനായ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും . മരണങ്ങളെക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവലിലൂടെ വായിക്കുകയും ചെയ്തത് അപ്പോൾ ആണ് ഓർമയിൽ എത്തിയത്.
ഞാനും ഒരു അധ്യാപികയാണ്. പൊതുവേ സ്കൂളുകളിൽ തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന ഒരു സംഗതിയാണ് ഓജോബോർഡ് എന്ന് പറയുന്നത്.2008 കാലയളവിൽ സ്കൂളിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായത് ഓർക്കുന്നു. അന്ന് സ്കൂളിൽ വളരെ പ്രശ്നം ഉണ്ടായ സംഗതി ആയിരുന്നു. ചില കുട്ടികൾക്ക് സസ്പെൻസ് കൊടുത്തു.
വീണ്ടും ഇത് വിദ്യാലയങ്ങളിൽ സജീവമായി വരുന്നത് എന്തുകൊണ്ട് എന്ന് അറിയില്ല, വളരെ നിസ്സാരമായി കാണേണ്ട സംഗതിയാണോ?എന്ന് എനിക്കറിയില്ല, എന്നിരുന്നാലും അതൊരു നിസ്സാരമല്ല എന്നാണ് എന്റെ പക്ഷം.
പ്രേതം, ആത്മാവ്, പുനർജന്മം ഇതിലൊന്നും വിശ്വാസം ഒരു പക്ഷേ ഉണ്ടായിരിക്കണമെന്നില്ല, മറിച്ച് നേരായ മാർഗ്ഗത്തിലൂടെ അല്ല ഒരു കുട്ടി അതിനെ സ്വീകരിക്കുന്നതെങ്കിൽ അതിന്റെ പല വശങ്ങളെ കുറിച്ചും ചിന്തിച്ച് പോകുന്നത് കാണേണ്ടിവരും. അവിടെയാണ് എന്താണ് ഓജോബോർഡ്? എന്ന ചോദ്യം വരുന്നത്. പൊതുവെ പലരിൽ നിന്നും സിനിമകളിൽ നിന്നും വായനകളിൽ നിന്നും നമ്മൾ കേട്ട് അറിഞ്ഞ ഒന്ന് തന്നെയാണ് ഓജോബോർഡ്.
എന്താണ് ഓജോബോർഡ്?
ഓജിബോർഡ് ഒരു തകിടാണ് (board), അതിന്റെ മേൽ A മുതൽ Z വരെയുള്ള അക്ഷരങ്ങളും 0 മുതൽ 9 വരെയുള്ള അക്കങ്ങളും "Yes", "No", "Goodbye" എന്നിങ്ങനെ ചില വാക്കുകളും എഴുതിയിരിക്കുന്നു. ഇതോടൊപ്പം ഒരു planchette എന്നുമറിയപ്പെടുന്ന ചെറിയ തുറന്ന ഭാഗമുള്ള പീസ് (piece) ഉപയോഗിക്കപ്പെടുന്നു. ഈ ഉപകരണത്തെ ഉപയോഗിക്കുന്നത് ആത്മാക്കളുമായി ബന്ധപ്പെടാനാണെന്ന് വിശ്വസിക്കുന്നു.
ചുരുങ്ങിയ രീതിയിൽ എങ്കിലും അവൻ വീട്ടിൽ വന്ന് അവതരിപ്പിച്ചപ്പോഴാണ് അതിനെക്കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. കുട്ടികളുടെ ഉള്ളിലേക്ക് അത്ര ആഴത്തിൽ അതിനെ എങ്ങനെയാണ് എത്തിക്കുവാൻ സാധിച്ചത്?
  ഓജോ ബോർഡിന്റെ ആധുനിക രൂപം 1890കളിലാണ് ആദ്യമായി പാട്ടന്റ് ചെയ്യപ്പെട്ടത്. അമേരിക്കയിലാണ് ഇത് പൊതുജനങ്ങളിൽ പ്രചാരത്തിൽ വന്നത്. എന്നാൽ, ആത്മാക്കളെ വിളിക്കാനും അവരുടെ സന്ദേശങ്ങൾ അറിയാനും ആളുകൾ ഈ ഉപകരണം ഉപയോഗിച്ചതിനാൽ, ഇത് മതപരമായും സാമൂഹികപരമായും വലിയ തർക്കങ്ങൾക്ക് ഇന്നും കാരണമാകുകയും ചെയ്യുന്നു.
ഒരു കൂട്ടം ആളുകൾ ബോർഡിന്റെ ചുറ്റും ഇരുന്നു planchette-ൽ വിരലുകൾ വയ്ക്കുന്നു. പിന്നീട് അവർ "ആത്മാവേ, ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ബന്ധപ്പെടൂ" എന്നുപോലുള്ള വാക്കുകൾ ഉപയോഗിച്ച് ആത്മാക്കളെ വിളിക്കുന്നു. വിശ്വാസം പ്രകാരം, planchette ആത്മാവിന്റെ കരുതലിൽ നീങ്ങി അക്ഷരങ്ങൾ വഴി സന്ദേശങ്ങൾ നൽകുന്നു. ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാകുന്ന മറുപടികളും ഭയപ്പെടുത്തുന്ന സന്ദേശങ്ങളും ഇതിലൂടെ ലഭിക്കുന്നതായി ചിലർ പറയുന്നു.
പാഠപുസ്തകതിന് അപ്പുറത് നിന്ന് ഈ കഥ എങ്ങിനെ കുട്ടികളിൽ എത്തുന്നു
വിശ്വാസവും ആത്മാവും ഒന്നുമല്ല ഇവിടെ ചർച്ച ചെയുന്നത്.
ശാസ്ത്രം ഇതിനെ ആത്മാവിന്റെ പ്രവർത്തിയെന്നതിൽ നിന്ന് തികച്ചും വേറിട്ട് നോക്കുന്നു എന്ന വസ്തുത എത്ര ആളുകൾ വിശ്വസിക്കുന്നു എന്ന് അറിയാൻ പാടില്ല. "Ideomotor Effect" എന്ന മനശ്ശാസ്ത്ര തത്വം പ്രകാരം, planchette നീങ്ങുന്നത് അതെ ചുറ്റുമിരിക്കുന്നവരുടെ അജ്ഞാതമായ സാന്ദ്രമായ പേശിയംഗങ്ങൾ മൂലമാകുന്നു. അതായത്, അവരെ അറിയാതെയാണ് planchette നീങ്ങുന്നത്. എന്നാൽ, അതിന്റെ പിന്നിൽ അവരുടേതായ മനസ്സിലുണ്ടാകുന്ന പ്രതീക്ഷകളും ഭയങ്ങളും പ്രവർത്തിക്കുന്നു.
ഈ ഭയവും പ്രതീക്ഷകയും എല്ലാവരിലും ഒരുപോലെ പ്രവർത്തിക്കുമോ?
സംശയമാണ്!.
ഓജോ ബോർഡിനെ കുറിച്ച് പലരിലും അതീവ ആകർഷണവുമുണ്ട്, അതുപോലെ അതീവ ഭയവും. ചിലർ ഇതിനെ കൃത്യമായ ആചാരങ്ങളോടെയും ശ്രദ്ധയോടെയും സമീപിക്കുന്നു. മറ്റുള്ളവർ അതിനെ ഒറ്റയ്ക്കു കളിക്കാൻ പോലും ധൈര്യമില്ലാതെ കാണുന്നു. പോപ്പുലർ സിനിമകളും സാഹിത്യവും ഈ ഭയം കയറ്റിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ "പടക്കളം " എന്ന സിനിമയിൽ സമീപമായ ആശയം കാണാൻ കഴിയും.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ എന്റർടൈൻമെന്റ് ചെയ്യിപ്പിച്ച
മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന സിനിമ. പരകായ പ്രവേശം
അതുതന്നെ ഇതിന്റെ എഫക്ട് വർദ്ധിപ്പിക്കുന്നു. ഒരു എന്റർടൈൻമെന്റ് എന്ന നിലയിൽ ആ സിനിമയുടെ വിജയം നാമെല്ലാവരും ആഘോഷിച്ചത് തന്നെയാണ്.വിനോദത്തിനു വേണ്ടി നിർമിക്കപ്പെടുന്ന ഒരു പകിട കളി പിന്നീട് മാനവരാശിയെ തന്നെ നശിപ്പിക്കാൻ പ്രഹരശേഷിയുള്ള ഒന്നായി മാറുന്നു. ഒരു ഹൊറർ സിനിമയുടെ ഛായ തോന്നുമെങ്കിലും കോമിക്കിലൂടെയാണ് സിനിമ മുന്നേറുന്നത്.
ഇവിടെ സിനിമയെ കുറിച്ചല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, മറിച്ച് ആ സിനിമയുടെ എലമെന്റിനെ ആണ്,നിസ്സാരം എന്ന് പറയുന്ന പലതിനെയും സ്വീകരിക്കുന്ന രീതിയിൽ അതിനു മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. പകിടയും ഓജോബോർഡും വ്യത്യസ്തമായ കളികളാണ്. തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇവ രണ്ടും ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ പകിടയിൽ നിന്നും ഓജോബോർഡിലേക്ക് എത്തുമ്പോഴേക്കും അതിനെ നോക്കിക്കാണുന്ന രീതിയും വ്യത്യസ്തമാണ്.
ചൂതു കളി പോലെ ചിലർക്ക് മാത്രം  ഇതിനെ വിനോദപരമായി മാത്രമേ കാണുന്നുള്ളൂ.
ഓജിബോർഡ് ഒരു ഉപകാരണമാണെന്ന് പറയാം. വിശ്വാസമോ ശാസ്ത്രമോ – തെരഞ്ഞെടുപ്പ് ഓരോ വ്യക്തിയുടേയും ബോധ്യത്തിലാണ്.പക്ഷേ അത് തിരിച്ചറിയാൻ ഉള്ള ബോധം ഇനിയും കുട്ടികളിൽ എത്തിയിട്ടില്ല.
നിസാരമെന്ന് കരുതുന്ന പലതിനെയും ചിലപ്പോൾ മറ്റുചിന്തിക്കേണ്ടി വരും.

ഹരിത തങ്കപ്പൻ



Post a Comment

0 Comments