കണ്ണന്റെ രാധ
ഹരിത തങ്കപ്പൻ
എത്ര ഭ്രമണം കഴിഞ്ഞാലുമെത്ര
സഹസ്രാബ്ധങ്ങൾ കഴിഞ്ഞാലുമീ
ചക്രവ്യുഹത്തെ ഭേതിക്കുവാൻ നിനക്കുമാത്രമേ
കഴിഞ്ഞിരുന്നുള്ളു കൃഷ്ണാ.....
എന്നും നിന്റെ രാധാമത്രല്ലയോ,?
യമുനയും നിശബ്ദയായി മാറി,
മറ്റൊരു ദ്വാരകയിൽ മുരളികയോതി
അറിഞ്ഞിരുന്നില്ല ഞാൻ വെറുമൊരു ഗോപ സ്ത്രീയെന്ന്.
രുക്മിണിയെയും , സത്യഭമായെയും അന്നൊരിടത്തുമാരും
പ്പാടിനടക്കുന്നത് കണ്ടീല്ല ഞാൻ,
പാടിയതൊക്കെയും നിന്റെയും എന്റെയും മുരളികകൾ
പിന്നീട് കഥയിൽ വെറുമൊരു രാധയായി ഞാൻ മാറി,
കണ്ണന്റെ സ്വന്തം രാധ.
ഈ ക്രോധാലയത്തിലിരുന്നു
കേഴുന്ന എന്നെ വെറുമൊരു ഗോപസ്ത്രീ
മാത്രമായാണോ കണ്ണാ.....
നീയിനിയും കാണുന്നത്.
കണ്ണാ......
എന്റെ കണ്ണീരിന്റെ രാഗം നിന്റെ മുരളിക
യിലലിഞ്ഞു പോകുന്നു ,
എന്റെ മൗനം നിന്റെ കൃഷ്ണത്വത്തെ ജയിപ്പിക്കട്ടെ.
യമുനയുടെ തീരത്തു ഞാൻ കാത്തിരിപ്പിന്റെ കനൽ കത്തിച്ചു,
എന്റെ കാമനകളിൽ കുളിർക്കാനായി
നിന്നെയുമോർത്തു തപസ്സിരുന്ന
യെനിക്കൊരിറ്റു നീതിയെങ്കിലും
നൽകികൂടെ.
കൃഷ്ണ....
നിന്റെ രാഗം ക്രൗര്യമായി മാറിയോ?


0 Comments