Image Background (True/False)


ജാതി നോക്കുന്ന മാനേജുമെൻ്റുകൾ.

 


ധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വ ചിന്തകനും കേരളം നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണഗുരുവിന്റെ വാക്കുകൾ കടമെടുക്കുകയാണ്,
" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ".
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് മാനവരാശിയെ ഉദ്ബോധിപ്പിച്ച് ശ്രീനാരായണഗുരുവിന്റെ ജീവിതലക്ഷ്യവും ആദർശവും എല്ലാം മേൽപ്പറഞ്ഞതുതന്നെയായിരുന്നു ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയും അതിനെതിരെ ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നവോത്ഥാന നായകന്മാരെ കുറിച്ച് നാം പഠിച്ചു കഴിഞ്ഞതാണ്, അതിനെക്കുറിച്ച് കൂടുതൽ പറയേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല.ആര്യന്മാരുടെ വരവിന് മുമ്പ് ജാതി വ്യവസ്ഥയെ കുറിച്ചും നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതൽ സങ്കീർണമായി രൂപപ്പെട്ട വിപത്താണ് ജാതീയത. ജനങ്ങളെ അതിന്റെ തൊഴിലുകൾ അടിസ്ഥാനമാക്കി സവർണ്ണൻ എന്നും അവർണ്ണൻ എന്നും മുദ്രകുത്തി നിർത്തിയിരുന്ന സാമൂഹ്യ വ്യവസ്ഥിതിക്ക് ഇന്നത്തെ ചുറ്റുപാടിൽ ഒരു പരിധിവരെ അറുതി വന്നില്ലന്ന്  ചിന്തിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ഇന്ന് നിലനിൽക്കുന്ന ജാതീയത എന്നത് നാം വിശ്വസിക്കുന്ന നമ്മുടെ മതത്തിനെ അടിസ്ഥാനമാക്കി കൊണ്ടാണ്,അതിലും ഉയർന്നതും താഴ്ന്നതും ഉണ്ട് എന്നാൽ ഈ ഉയർന്നവനും താഴ്ന്നവനും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ബുദ്ധനും എല്ലാം ഒരാണിന്റെയും പെണ്ണിന്റെയും പരമ്പരയിൽ നിന്നുള്ളവനാണ്." മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു"- എന്ന് വയലാർ എഴുതിയതിന്റെ അടിസ്ഥാനവും ഈ ജാതീയത തന്നെ.
വിദ്യാഭ്യാസ മേഖലയിൽ ഈ കണ്ട പുരോഗതി ഉണ്ടെങ്കിൽ തന്നെ നമ്മുടെ വിദ്യാലയങ്ങളും മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രമോട്ട് ചെയ്യുന്നത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കാര്യം തന്നെയാണ്. നൂറ്റാണ്ടുകളുടെ മാറ്റം വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ചിന്ത സരണികൾ ഉയർത്തിക്കൊണ്ടു വരുമ്പോഴും കേരളത്തിന്റെ അക്ഷരജ്ഞാനം ഇല്ലാത്തവരുടെ എണ്ണത്തിൽ കുറവുണ്ടാക്കാൻ കഴിഞ്ഞു. ഏതൊരു ഗ്രാമത്തിലും അടിസ്ഥാന വിദ്യാഭ്യാസം അനിവാര്യമായ സ്ഥാപനങ്ങൾ നമ്മുടെ സർക്കാർ മേഖലകളിൽ നിന്നും നൽകി വരുന്നുണ്ട്, എന്നാൽ  മാനേജ്മെന്റ് സ്ഥാപനത്തിൽ പഠിച്ച ഒരു വിദ്യാർത്ഥിയുടെ അനുഭവത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. തുടക്കത്തിലെ ഒന്ന് പറയട്ടെ പഠിച്ച സ്ഥാപനത്തിന്റെയും അവരുടെ സംസ്കാരത്തിന് ഇവിടെ ചോദ്യം ചെയ്യുന്നില്ല. അതെ 12 വർഷക്കാലം മാനേജ്മെന്റ് സ്ഥാപനത്തിൽ പഠിച്ച ഒരു വിദ്യാർത്ഥി അതിൽ പത്തുവർഷവും ഒരു സ്കൂളിൽ തന്നെ അറിവിന്റെ അക്ഷരജ്ഞാനം എല്ലാം പകർന്നു തന്ന അധ്യാപകർ,സ്വപ്നങ്ങൾക്ക് നിറപ്പകിട്ടു നൽകിയ വിദ്യാലയം,പ്രിയപ്പെട്ടതെന്നും ഏറെ പ്രിയപ്പെട്ടത് എന്ന് പറഞ്ഞ് ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ സ്വന്തമായത് ഈ വിദ്യാലയത്തിൽ നിന്നുമാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് പഠിച്ച അതേ സ്ഥാപനത്തിൽ ഒരു അധ്യാപികയുടെ അല്ലെങ്കിൽ അധ്യാപകന്റെയോ, ഓഫീസ് സ്റ്റാഫിന്റെയോ കുപ്പായ മണിയണമെങ്കിൽ തന്റെ സർട്ടിഫിക്കറ്റുകളുടെ മാർക്കിനേക്കാൾ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കാൾ അവർക്ക് ആവശ്യം ഏത് ജാതിക്കാരനാണ് ഏത് മതക്കാരിയാണ് എന്നതാണ്.
ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും അംബേദ്കറിനെയും ചട്ടമ്പിസ്വാമിയെയും മാക്സിനെയും എല്ലാം പഠിപ്പിച്ച നമ്മുടെ വിദ്യാലയങ്ങൾ അറിവിന്റെ നിറകുടം നിറഞ്ഞിരിക്കുന്നത് എങ്ങനെയാണ്? ജാതി  ചോദിക്കരുതെന്നും ജാതികതയെ തുടച്ചു മാറ്റണമെന്നും  പറഞ്ഞുതന്ന നമ്മുടെ വിദ്യാലയങ്ങൾ ഏത് ഫ്ലോർക്ക് ക്ലീനറുകൾ ഉപയോഗിച്ചാണ് ഈ വർഗീയ വിദ്യാഭ്യാസത്തെ തുടച്ചുനീക്കേണ്ടതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
ജോലി ഇല്ലാത്തതിന്റെ അമർഷം മാനേജ്മെന്റിനോട് തീർക്കുകയാണോ എന്ന് തോന്നിയേക്കാം എന്നാൽ, അങ്ങനെ ഒരു സ്ഥാപനത്തിൽ ഒരു വിദ്യാർത്ഥിയായി നമ്മെ ആവശ്യമാണ് ഓരോ കുട്ടിക്കും അറിവ് പകർന്നു കൊടുക്കുന്നതിനും അവരുടെ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും മികച്ച റിസൾട്ട് വിദ്യാർത്ഥി എന്ന ലേബലിൽ കുട്ടികളെ ആവശ്യമാണ്.അവിടെ ഒരുമിച്ചിരുന്ന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും പഠിക്കുവാനാകും, എന്നാൽ ജോലിയിലേക്ക് എത്തുമ്പോൾ അവന്റെ അപ്പന്റെയും അമ്മയുടെയും ജാതിക്കും മതത്തിനും വലിപ്പം ഉയർന്നു . അറിവിനോ അനുഭവത്തിന് അല്ല മറിച്ച് മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും തുലാസിൽ ഇന്നും നോക്കുന്നത് ഇന്നും താന്നു നിൽക്കുന്നത് ജാതീയത തന്നെയാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ പറയുന്ന നമ്മുടെ മതപുരോഹിതന്മാരും എന്താണ് ചെയ്യുന്നത് തങ്ങളുടെ സ്ഥാപനങ്ങൾ എത്തുന്നവരുടെ സിവിയിൽ ആദ്യം നോക്കുന്നത് റിലീജിയൻ ആൻഡ് കാസ്റ്റ് തന്നെയല്ലേ? ( എല്ലാവരും അല്ല എങ്കിലും ഏറിയ പങ്കും അങ്ങിനെ തന്നെയാണ്). അല്ലെങ്കിപ്പിന്നെ എന്തിനാണ് ഒരു വിദ്യാർത്ഥിയെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയുടെ കോളം പൂരിപ്പിക്കാൻ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്?
ജാതിയുടെയോ മതത്തിന്റെയോ തണലിലല്ലാതെ ഒരുവനെ മനുഷ്യനായി ജീവിക്കുവാൻ ഇന്ന് എത്ര പേർ അനുവദിക്കും.

ഹരിതമോൾ തങ്കപ്പൻ

Post a Comment

0 Comments