Image Background (True/False)


ടി.പി.ശാസ്തമംഗലത്തിന് ആദരവർപ്പിച്ച് "അക്ഷരോപാസനയുടെ അരനൂറ്റാണ്ട് " ഇന്ന് നടക്കും.

 


സാഹിത്യസപര്യയുടെ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന പ്രശസ്ത ചലച്ചിത്രഗാന നിരൂപകൻ ടി.പി ശാസ്തമംഗലത്തിനെ  ഭാരത് ഭവനും ശ്രുതിസാഗര കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി ആദരിക്കുന്നു. 2025 മെയ് 15 വ്യാഴാഴ്ച ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ തിരുവനന്തപുരം ശ്രുതിസാഗര സെക്രട്ടറി മനോജ് കുമാർ എംഎസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. പി കെ രാജശേഖരൻ (സാഹിത്യനിരൂപകൻ)  ഡോ. ബി വി ശശികുമാർ (കേരള സർവകലാശാല, മുൻ മലയാളവിഭാഗം മേധാവി ), റോസ് മേരി (കവയിത്രി), രവിമേനോൻ (സംഗീതനിരൂപകൻ) എന്നിവർ പങ്കെടുക്കുന്നു. വൈകിട്ട് 5.30 ന് നടക്കുന്ന പൊതുയോഗം ജി ആർ അനിൽ (ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി), ശ്രീകുമാരൻ തമ്പി (പ്രശസ്ത ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് നിർമ്മാതാവ്, കവി, ഗാനരചയിതാവ്)  ശ്രീ. പ്രഭാവർമ്മ (പ്രശസ്ത കവി), ഡോ.ബി അരുന്ധതി (പ്രശസ്ത സംഗീതജ്ഞ ) എന്നിവർ ടി.പി. ശാസ്തമംഗലത്തെ ആദരിച്ച് സംസാരിക്കുന്നു. തുടർന്ന് സുദീപ്കുമാർ, കല്ലറ ഗോപൻ, ജി.ശ്രീറാം, മണക്കാട് ഗോപൻ, അപർണ്ണ രാജീവ്, സരിതാറാം തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകർ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

Post a Comment

0 Comments