Image Background (True/False)


പടക്കുതിരയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

 


ജു വർഗീസ്, രഞ്ജി പണിക്കർ, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന  "പടക്കുതിര" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ കോമഡി ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്,നന്ദു ലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരും അഭിനയിക്കുന്നു. ഷോർട്ട് ഫിലിമുകളുടെ ഏറെ ശ്രദ്ധേയനായ സലോൺ സൈമന്റെ ആദ്യ ചിത്രമാണ് "പടക്കുതിര". മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ, ആതിര എസ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് നിർമ്മിക്കുന്നതെന്ന പ്രത്യേകതയും പടക്കുതിരയ്ക്കുണ്ട്. ഒരേ മുഖം,പുഷ്പക വിമാനം എന്നി ചിത്രങ്ങൾക്ക് ശേഷം ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് 'പടക്കുതിര'യുടെ തിരക്കഥ സംഭാഷണമെഴുതുന്നു. 

വയലാർ ശരത്ചന്ദ്രവർമ്മ,വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, കല-സുനിൽ കുമാരൻ, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റ്യൂംസ്-മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്, പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ, അസിസ്റ്റൻ്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ, ആക്ഷൻ-മിറാക്കിൾ മൈക്കിൾ,പ്രൊഡക്ഷൻ മാനേജർ-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു, പി ആർ ഒ-എ എസ് ദിനേശ്.

Post a Comment

0 Comments