Image Background (True/False)


ഒടിയപുരാണം എന്ന ഷോർട്ട് ഫിലിം സിനിമയാകുന്നു.

 


യൂട്യൂബിൽ ഏറേ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിം സിനിമയാകുന്നു.. 'ഒടിയപുരാണ'ത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനിൽ,ഗോപിനാഥ്,സോജ, വദന, പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഒടിയങ്കം " എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.

ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. സംഗീതം-റിജോഷ്, എഡിറ്റർ-ജിതിൻ ഡി കെ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കോഴിക്കോട് പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സൽ, ആർട്ട്-ഷൈൻ ചന്ദ്രൻ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ബിജു ഗുരുവായൂർ,

ഡിസൈൻ-അദിൻ ഒല്ലൂർ ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഗിരീഷ് കരുവന്തല. ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ          ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ്  'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നൽകിയാണ് "ഒടിയങ്കം" പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പി ആർ ഒ-എഎസ് ദിനേശ്.

Post a Comment

0 Comments