Image Background (True/False)


പുതുമുഖ നായകന്റെ പോസ്റ്റർ റിലീസ് ചെയ്ത് മോഹൻലാൽ...."ജീവൻ" സിനിമയിലൂടെ പ്രശസ്ത ക്യാമറാമാൻ സിനു സിദ്ധാർത്ഥിന്റെ സൂപ്പർ എൻട്രി.

   


രാണ് ഈ പുതുമുഖ നായകൻ എന്ന ചോദ്യം സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ഉണർത്തി "ജീവൻ "എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. എവിടെയോ കണ്ടുപരിചയമുള്ള മുഖം എന്ന് സിനിമാലോകത്തുള്ളവരും പറഞ്ഞു. ക്യാമറയ്ക്ക് പിന്നിൽ നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക് നായകനായെത്തിയത് സിനു സിദ്ധാർത്ഥാത്താണ്. 2011ൽ നഖരം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് അഡാർ ലവ്, ഇടക്കാട് ബറ്റാലിയൻ, കിലോമീററ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സ്, സമാറാ, ഹാപ്പി വെഡിങ്ങ് തുടങ്ങി 32 ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ക്യാമറയ്ക്ക് പിന്നിൽ നിന്നത് ക്യാമറയ്ക്ക് മുന്നിലെത്താനുള്ള ശ്രമങ്ങളായാണ് സിനു കണ്ടത്.

വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ജീവൻ' എന്ന സിനിമ മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്നു. ജീവൻ എന്ന നായക കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവർ ആണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു.

തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന 'ജീവൻ' സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന. ക്യാമറ സിനു സിദ്ധാർത്ഥ്, ബാക്ക് ഗ്രൗണ്ട് സ്കോർ - ഗോപി സുന്ദർ, എഡിറ്റിംഗ് - ബാബു രത്നം, ആർട്ട് ഡയറക്ടർ - രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി - ഡെന്നി പോൾ, മേക്കപ്പ് - അനിൽ നേമം, കോസ്റ്റ്യൂംസ് - വീണ അജി, കളറിസ്റ്റ് - രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി - ജെറോഷ്, സ്റ്റിൽസ് - ഹരി തിരുമല, ഡിസൈൻസ് - ബാൺ ഔൾ മീഡിയ. പി.ആർ.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റെർറ്റൈൻമെന്റ്സ്.

Post a Comment

0 Comments