പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു. അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്.
ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. പൗളി വത്സൻ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.





0 Comments