ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന "നൊണ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, റിലീസായി. ഗോഡ് വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.
രചന-ഹേമന്ത് കുമാർ, ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോൾ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനിൽ മാള, കല-സുരേഷ് പുൽപ്പള്ളി,സുനിൽ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേശ് കുമാർ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സ്റ്റിൽസ്-നൗഷാദ് ഹോളിവുഡ്, പി ആർ ഒ-എ എസ് ദിനേശ്.




0 Comments