രസകരമായ കുടുംബകഥ പറയുന്ന തോല്‍വി എഫ്സിയിലെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതും സോഷ്യല്‍മീഡിയയിലടക്കം വൻ സ്വീകാര്യത നേടിയിരുന്നു. ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോല്‍വി എഫ്‌സി'യുടെ രചനയും ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കുരുവിളയുടെ ഇളയമകൻറെ വേഷത്തില്‍ എത്തിയിരിക്കുന്നതും ജോര്‍ജ്ജ് കോരയാണ്.



0 Comments