Image Background (True/False)


രജനികാന്ത് പുതിയ ഗെറ്റപ്പില്‍; 'തലൈവര്‍ 170' തിരുവനന്തപുരത്ത് ആരംഭിച്ചു.

 

യിലര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ലൈക്ക പ്രോഡക്ഷൻസ് നിര്‍മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ സിനിമയില്‍ രജനിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ഇന്ത്യൻ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളില്‍ എത്തുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ്. ഇന്ന് രാവിലെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. പുതിയ സ്റ്റെെലിലാണ് ചിത്രങ്ങളില്‍ രജനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തലൈവര്‍ 170 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് സൂപ്പര്‍ സ്റ്റാര്‍ എത്തുക. ചിത്രത്തിന്റെ പത്തു ദിവസത്തെ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് താരം ഉണ്ടാവും. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം.

Post a Comment

0 Comments