Image Background (True/False)


തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി സംവിധായകൻ ഷാദ് അലി.

 


തന്റെ മുൻ അസോസിയേറ്റ്സായ രണ്ട് പേര്‍ക്കെതിരെയാണ് സംവിധായകൻ ഷാദ് അലി മുംബൈ കോടതിയെ സമീപിച്ചത്.തന്റെ തിരക്കഥ അവരുടെ പേരില്‍ സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് ഷാദ് അലി പറയുന്നത്. തന്റെ തിരക്കഥ മോഷ്ടിച്ചവര്‍ക്കെതിരെ കേസെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. തന്റെ തിരക്കഥ അവരുടെ കഥയാണെന്ന് പറഞ്ഞ് പല നിര്‍മാതാക്കളേയും ബന്ധപ്പെടുകയാണ് എന്നും പരാതിയിലുണ്ട്. വര്‍ഷങ്ങളായി അലി ഈ തിരക്കഥയ്ക്ക് പിന്നാലെയാണ്. പലപ്പോഴും തന്റെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ചിരുന്ന അവരുമായി ചര്‍ച്ചകള്‍ നടത്തുമായിരുന്നെന്നും അലിയുടെ അഭിഭാഷകൻ വ്യക്തമാക്കി. മണിരത്നത്തിന്റെ അസിസ്റ്റന്റായായി എത്തിയ ഷാദ് അലി സാത്തിയ, ബണ്ടി ഓര്‍ ബബില്‍, സൂര്‍മ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ബ്ലോക്കബ്സ്റ്ററുലുകള്‍ക്ക് പിന്നാലെ ഷാരൂഖാന്‌ വധഭീക്ഷിണി : സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി പുതിയ തിരക്കഥ പൂര്‍ണമായും അലിയുടെ സൃഷ്ടിയാണ്. തിരക്കഥ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്നു പറഞ്ഞാണ് അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് തിരക്കഥ വാങ്ങിക്കുന്നത്. പ്രതിഫലം നല്‍കേണ്ട കാര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം രണ്ടു പേര്‍ക്കും 90,000 രൂപ വീതം നല്‍കിയതായും അഭിഭാഷകൻ വ്യക്തമാക്കി. മോഷണം അലി പിടിച്ചതോടെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കാനായി 5 കോടി രൂപ ആവശ്യപ്പെട്ടതായും പറഞ്ഞു.

Post a Comment

0 Comments