തെന്നിന്ത്യൻതാരം സോണിയ അഗര്‍വാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ സസ്പെൻസ് ത്രില്ലര്‍ 'ബിഹൈൻഡ്ഡ്' (BEHINDD) എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അമൻ റാഫി സംവിധാനം നിര്‍വഹിച്ച ചിത്രം പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറില്‍ ഷിജ ജിനു ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭയം നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്റിനു ശേഷം സസ്പെൻസ് നിറഞ്ഞ സെക്കൻ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഷിജ ജിനു ആണ് നിര്‍വഹിച്ചിരിക്കുന്നത്. അമൻ റാഫി, മെറീന മൈക്കിള്‍, നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, ഗായത്രി മയൂര, സുനില്‍ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗര്‍, ജെൻസണ്‍ ആലപ്പാട്ട്, ശിവദാസൻ മാറമ്ബിള്ളി, അമ്ബിളി സുനില്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന, ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന 'ബിഹൈൻഡ്ഡ്' ഒരു ഹൊറര്‍ സസ്പെൻസ് ത്രില്ലര്‍ ആണ്. ധനുഷ്, വിജയ്, ചിമ്ബു എന്നിവരുടെ നായികയായി ഹിറ്റ് ചിത്രങ്ങള്‍ തീര്‍ത്ത സോണിയ അഗര്‍വാളിൻ്റെ നീണ്ട ഇടവളയ്ക്കുശേഷമുള്ള ശക്തമായ തിരിച്ച് വരവ്കൂടിയാണ് ബിഹൈൻഡ്ഡ്. മലയാളം തമിഴ്, തെലുങ്ക് എന്നീ ഭക്ഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ബി ജി എം. മുരളി അപ്പാടത്ത്, എഡിറ്റര്‍ വൈശാഖ് രാജൻ. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷൌക്കത്ത് മന്നലാംകുന്ന്, പി ആര്‍ ഒ ശിവപ്രസാദ് പി, എ എസ് ദിനേശൻ എന്നിവരാണ്.




0 Comments