ഷായി ശങ്കർ നായകനും എയിഞ്ചൽ എം അനിൽ നായികയും ഗോപൻ ഹൽ ഹാരം, ഗായാത്രി നമ്പ്യാർ, സന്ദീപ് ചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉമേഷ് ഒറ്റക്കല്ലിന്റെ കഥയിൽ ഉമേഷ് ഒറ്റക്കല്ലും സലോഷ് വർഗ്ഗീസും ചേർന്ന് തിരക്കഥ എഴുതി നവാഗത സംവിധായകൻ സലോഷ് വർഗ്ഗീസ് സംവിധാനം നിർവഹിക്കുന്ന "തിരുത്ത്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി .
പ്രശസ്ത ചലചിത്ര സംവിധായകർ ജീ മാർത്താണ്ടൻ , അജയ് വാസുദേവൻ, സുരേഷ് ദിവാകർ, ശ്രീജിത്ത് പാലേരി, പ്രശസ്ത ചലചിത്ര നടൻ വിഷ്ണു കോവിന്ദൻ നടി ലതാദാസ് തുടങ്ങിയ സിനിമലോകത്തെ ഒട്ടേറെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ആനുകാലിക പ്രസക്തിയുള്ള സിനിമ തെന്മലയിലും കോഴിക്കോട്ടുമായി ചിത്രീകരണം പൂർത്തീകരിച്ച് ഉടൻ തന്നെ റിലീസിങ്ങിന് ഒരുങ്ങുന്നു. ധ്വനി ലക്ഷ്മി, ശ്രീദേവി, സുമേഷ് ശ്രീ മംഗലം, ആഷിക്ക് അബി, ലിജോ ലോനപ്പൻ , ഹാഫിദ് സൈദ്, ഗിരീഷ് പുഞ്ചക്കാട്, ജയ പ്രമോദ്,പ്രസീജ് രഘു ഇലവെങ്കൽ തുടങ്ങിയവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ഹെവൻമരിയ പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായഗ്രഹണം പ്രസാദ് അറുമുഖൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഗാന രചനയും സംഗീതവും ചെയ്യ്തിരിക്കുന്നത് ആലപ്പി രംഗനാഥൻ ആണ് . പ്രൊ ഡക്ഷൻ ഡിസൈനർ - കവിത സലോഷ് , പ്രൊഡക്ഷൻ കൺട്രോളർ - അൻവർ , എഡിറ്റിംഗ് - ബിഞ്ചു ബാബു, ചീഫ് അസോസിയേറ്റ് - ബ്ലസൻ എൽസ, ആർട്ട് - ഉണ്ണി ക്ലാസിക് , മേക്കപ്പ് - ഹക്കിം വയനാട്, യുണിറ്റ് - മതർ ലാൻഡ് വസ്ത്രാലങ്കാരം - രാജു ഈങ്ങാപ്പുഴ, പി. ആർ. ഓ - ഐമനം സാജൻ, സ്റ്റിൽസ് - പ്രശാന്ത് കാവുങ്കൽ .





.jpeg)
0 Comments