ധനുഷ്, വിശാല്, സിലമ്ബരശന് (ചിമ്ബു), അഥര്വ എന്നിവര്ക്കാണ് വിലക്ക്. നിര്മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിര്മാതാക്കള് നല്കിയ പരാതിയിലാണ് നടപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന സമയത്ത് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി.
80 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ അടുത്ത ഭാഗം ചിത്രീകരിക്കാനെത്താതെ നിര്‍മാതാവിന് നഷ്ടമുണ്ടാക്കി എന്നതാണ് ധനുഷനെതിരെയുള്ള ആരോപണം. സമാനമായ പരാതിയാണ് ചിമ്ബുവിനും അഥര്‍വയ്ക്കുമെതിരെയുള്ളത്. എത്രകാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.




0 Comments