Image Background (True/False)


ശ്രീനാഥ് ഭാസിയുടെ "ആസാദി" കോട്ടയത്ത് തുടങ്ങി.


 
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആസാദി എന്ന് പേരിട്ടു. ചിത്രത്തിന്റെ തുടര്‍ ചിത്രീകരണം  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിക്കും. ഒരു മാസത്തെ ചിത്രീകരണം കൂടിയുണ്ട്.

മകളെ രക്ഷിക്കാൻ അച്ഛനും ഭര്‍ത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ വാണി വിശ്വനാഥ് ഒൻപതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചു വരുന്നു. പൊലീസ് വേഷമാണ് വാണി വിശ്വനാഥിന്.

രവീണ രവി ആണ് നായിക. ലാല്‍, സൈജു കുറുപ്പ്, ടി.ജി.രവി, രാജേഷ് ശര്‍മ്മ ,ബോബൻ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം രാധാകൃഷ്ണൻ ,ആന്റണി ഏലൂര്‍, അബിൻ ബിനോ എന്നിവരാണ് മറ്റ് താരങ്ങള്‍.കുമ്ബാരീസ്, വീകം, സത്യം മാത്രമേ ബോധിപ്പിക്കൂ, റിലീസിന് ഒരുങ്ങുന്ന കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം സനീഷ് സ്റ്റാൻലി.

Post a Comment

0 Comments