Image Background (True/False)


പുഷ്പ 2വിൻ്റെ റീലിസ് തീയതി പ്രഖ്യാപിച്ച്‌ നിര്‍മ്മാതാക്കള്‍.

 


ലോകമെമ്ബാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് 'പുഷ്പ'. ബോക്സ്‌ഓഫീസില്‍ വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2024 ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ആദ്യഭാഗത്തെ പോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകൻ. ഫഹദ് അവതരിപ്പിക്കുന്ന ഭൻവൻ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തെക്കാള്‍ സ്‌ക്രീൻ ടെെം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ പുഷ്പയ്ക്ക് ലഭിച്ചിരുന്നു.

മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടി. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാറാണ് പുഷ്പയുടെ സംവിധാനം. രശ്മിക മന്ദാന നായികയാവുന്ന ചിത്രം നവീൻ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

Post a Comment

0 Comments