മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "ഒരുവട്ടം കൂടി " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ,അജ്മൽ അമീർ,ശെന്തിൽ കൃഷ്ണ,ശ്രീകാന്ത് മുരളി,മനോജ് നന്ദം,സിബി തോമസ്സ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു.
ത്രീ ബെൽസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിർവ്വഹിക്കുന്നു.സാബു ജെയിംസ് എഴുതിയ വരികൾക്ക് പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാർ, കഥ-പോൾ വർഗീസ്,
പശ്ചാത്തല സംഗീതം- പ്രവീൺ ഇമ്മടി,സൗണ്ട് ഇഫക്ട്-അരുൺ രാമവർമ്മ,സൗണ്ട് മിക്സിംഗ്-അജിത്ത് എബ്രഹാം ജോർജ്, വിതരണം-സാഗാ ഇന്റർനാഷണൽ,പി ആർ ഒ-എ എസ് ദിനേശ്.






0 Comments