Image Background (True/False)


മുരുഗദോസിന്‍റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍; ഔദ്യോഗിക പ്രഖ്യാപനമായി.


 
മിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. കോമഡി മാത്രമല്ല വ്യത്യസ്‍തങ്ങളായ ഏത് കഥാപാത്രങ്ങളും ചേരും എന്ന് തെളിയിച്ച്‌ മുന്നേറുകയാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രങ്ങളുടെയും പ്രഖ്യാപനം ആരാധകര്‍ക്ക് ആവേശമാണ്. തമിഴിലെ പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തിലുള്ള ചിത്രത്തിലായിരിക്കും ശിവകാര്‍ത്തികേയൻ ഇനി നായകനാകുക.

എ ആര്‍ മുരുഗദോസിന്‍റെ ജന്മദിനമായ സെപ്തംബര്‍ 25ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ശിവകാര്‍ത്തികേയന്‍ തന്നെ തന്‍റെ എക്സ് അക്കൌണ്ടിലൂടെ നടത്തി. എ ആര്‍ മുരുഗദോസിനൊപ്പമുള്ള ചിത്രവും ശിവകാര്‍ത്തികേയന്‍ പങ്കുവച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ സാര്‍, എന്‍റെ 23മത്തെ ചിത്രം താങ്കള്‍ക്കൊപ്പം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനൊപ്പം താങ്കളുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ഇരട്ടി സന്തോഷവാനായി. ഈ ചിത്രം എന്നെ സംബന്ധിച്ച്‌ ഏറെ സ്പെഷ്യലാണ്. ഷൂട്ടിംഗിനായി കാത്തിരിക്കാന്‍ വയ്യ -ശിവകാര്‍ത്തികേയന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

Post a Comment

0 Comments