Image Background (True/False)


മണിരത്‌നത്തിൻ്റെ കമല്‍ഹാസൻ ചിത്രത്തില്‍ ദുല്‍ഖറും ജയംരവിയും.

 


ണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ഹാസൻ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും. നായകനുശേഷം 35 വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനും മണിരത്‌നവും ഒരുമിക്കുന്ന ചിത്രത്തില്‍ തൃഷ ആണ് നായിക. നേരത്തേ നയൻതാരയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്.

പൊന്നിയിൻ സെല്‍വൻ 2നു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാൻ നായകനായി അഭിനയിച്ചിട്ടുണ്ട്. പൊന്നിയിൻ സെല്‍വനുശേഷം ജയം രവിയും തൃഷയും വീണ്ടും മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. നാസര്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ഹാസൻ, മണിരത്‌നം, ജി. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം മണിരത്‌നത്തിന്റെ ആദ്യ ചിത്രമായ നായകനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കമല്‍ഹാസനെ തേടി എത്തിയിരുന്നു. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്ത്യൻ 2 ആണ് കമല്‍ഹാസന്റെ പുതിയ ചിത്രം. പ്രഭാസ് നായകനാവുന്ന കല്‍കി 2898 എന്ന പാൻ ഇന്ത്യൻ ചിത്രത്തില്‍ കമല്‍ഹാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments