Image Background (True/False)


പ്രാവ് ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും.

 


പി പത്മരാജന്റെ 'ദ സോര്‍സറര്‍ ഓഫ് ടെയില്‍സ്' എന്ന ചെറുകഥയെ ആസ്പദമാക്കി നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാവ്. സിനിമ ഇന്ന് തീയറ്ററുകളില്‍ എത്തും. അമിത് ചക്കാലക്കല്‍, സാബുമോൻ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, യാമി സോന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അജയൻ തകഴി, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്ബ്യാര്‍, അലീന എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

സിഇടി സിനിമയുടെ ബാനറില്‍ തകഴി രാജശേഖരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മഞ്ജു രാജശേഖരനാണ്. പ്രാവ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നവാസ് അലിയാണ്. പ്രാവ് എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി കെ.ആര്‍.

Post a Comment

0 Comments