ഇന്ദ്രജിത്, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ്, സരയൂ, ബിനു പപ്പു , പ്രശാന്ത് അലക്സാണ്ടർ, ഹരിശ്രീ അശോകൻ തുടങ്ങിയ വലിയ താരനിരയുമായി ആഗസ്റ്റ് 11 ന് അന്യഭാഷാ ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടെ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടി പ്രദർശനം തുടരുന്നു...
ഫാന്റസിയും ഹ്യൂമറും ചേർന്ന ഒരു വ്യത്യസ്ത പ്രമേയം അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനൽ വി ദേവൻ ആണ്...ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. പ്രിയൻ ഓട്ടത്തിലാണ് എന്ന ഇവർ എഴുതിയ സിനിമ നിർമ്മിച്ച സന്തോഷ് ത്രിവിക്രമൻ തന്നെയാണ് Wow സിനിമാസിന്റെ ബാനറിൽ ഈ സിനിമയും നിർമ്മിച്ചിരിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രഞ്ജിൻ രാജ് മ്യൂസിക്കും ചെയ്തിരിക്കുന്ന ഈ സിനിമ , കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്.തീയറ്ററുകളിൽ ഫാമിലിക്ക് എത്താവുന്ന ഷോ ടൈമിങ്ങുകൾ കിട്ടാതെ പോയത് സിനിമയെ ദോഷകരമായി ബാധിച്ചെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ പറയുന്നു. പക്ഷേ, എറണാകുളം സിനി പോളിസിൽ evening ഷോയിൽ ഇപ്പോഴും നിരവധി ഫാമിലി പ്രേക്ഷകർ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.





0 Comments