Image Background (True/False)


'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്'; ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങിനിടെ വിവാദ പരാമര്‍ശവുമായി നടൻ അലൻസിയര്‍


സം
സ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ വിവാദ പരാമര്‍ശവുമായി നടൻ അലൻസിയര്‍. 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ വിവാദപരമാര്‍ശം. സ്ത്രീയുടെ ശില്‍പം നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. സ്വര്‍ണം പൂശിയ പ്രതിമ നല്‍കണമെന്നായിരുന്നു അലൻസിയറിന്റെ പരാമര്‍ശം.

"നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കുട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും" പുരസ്കാരദാന ചടങ്ങില്‍ അലൻസിയര്‍ പറഞ്ഞു. അതേസമയം അലൻസിയറിന്റെ പ്രസ്താവനയില്‍ സോഷ്യല്‍ മീഡിയയില്‍ രോഷം ഉയരുകയാണ്.

Post a Comment

0 Comments