മികച്ച കളക്ഷനില്‍ വമ്ബന്‍ ഹിറ്റില്‍ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലര്‍. ജയിലര്‍ ലാഭം കൊയ്ത് മുന്നേറുമ്ബോള്‍ ഇപ്പോഴിതാ ജയിലറിന്റെ ലാഭവിഹിതത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.ഇതിലൂടെ പാവപ്പെട്ട 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും. സണ്‍ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്.
ചിത്രം വന്‍ വിജയമായതിനെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിനും സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകനും ഒരു തുകയും ബി.എം.ഡബ്യു കാറും, പോര്‍ഷെ കാറും സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.
ബോക്സ് ഓഫീസ് ട്രാക്കറായ എ. ബി ജോര്‍ജിന്റെ കണക്കനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രം 24000 ഷോകള്‍ നടത്തി. ആകെ ഗ്രോസ് 53.80 കോടിയാണ്. 20 കോടിക്ക് മുകളില്‍ ഇതിനകം ചിത്രത്തിന് ഷെയര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.





0 Comments