Image Background (True/False)


ജവാൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; രണ്ട് മണിക്കൂറില്‍ വിറ്റത് 41,000 ടിക്കറ്റുകള്‍.

 


ഷാരൂഖ് ഖാന്റെ മാസ് എന്റര്‍ടെയ്നര്‍ ചിത്രം ‘ജവാൻ’ റിലീസിനോടടുക്കുകയാണ്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചതോ‌ടുകൂടി ടിക്കറ്റുകള്‍ പെട്ടന്നാണ് വിറ്റുപോകുന്നത്. ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ച്‌ രണ്ട് മണിക്കൂറില്‍ 41,000 ടിക്കറ്റുകളാണ് വിറ്റുതീര്‍ത്തിരിക്കുന്നത്.

മാത്രമല്ല ടിക്കറ്റിന് ‍‍ഡിമാൻഡ് കൂടിയതോടെ വില 2400 വരെയാണ് ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ഇന്ത്യക്ക് പുറത്ത് 1100 രൂപയാണ് ജവാന്റെ ടിക്കറ്റ് നിരക്ക്. ഷാരൂഖ് ചിത്രം പഠാൻ റിലീസ് ചെയ്ത് എട്ട് മാസങ്ങള്‍ പിന്നിടുമ്ബോഴാണ് മറ്റൊരു ഷാരൂഖ് ചിത്രം റിലീസിന് മുൻപ് തന്നെ വലിയ ജനപ്രീതി സ്വന്തമാക്കുന്നത്.






Post a Comment

0 Comments