ഫെഫ്കയുടെ ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആൻഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന് (എ.കെ.സി.എം) ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യു റോഡില്‍ അംബേദ്കര്‍ നഗറില്‍ പണികഴിപ്പിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ നിര്‍വഹിക്കും. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹൻ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രദീപ് രംഗൻ അറിയിച്ചു.



0 Comments