Image Background (True/False)


തെറ്റായ വാർത്ത പ്രചരണം നിർത്തലാക്കണമെന്ന് ഫെഫ്ക ആർട്ട്‌ ഡയറക്ടർ സ് യൂണിയൻ സെക്രട്ടറി നിമേഷ് എം താനൂർ ആവശ്യപ്പെട്ടു.

 


സിനിമ മേഖലയിൽ പ്രൊഡക്ഷൻ ഡിസൈനർ /ആർട്ട്‌ ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്നവരിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ വാർത്ത പ്രചരണം നിർത്തലാക്കണമെന്ന്  ഫെഫ്ക ആർട്ട്‌ ഡയറക്ടർ സ് യൂണിയൻ  സെക്രട്ടറി നിമേഷ് എം താനൂർ ആവശ്യപ്പെട്ടു. ഷാരൂഖ് ഖാൻ നായകനായ സൂപ്പർ ഹിറ്റായ ജവാൻ സിനിമയിൽ വെൽഡിങ് വർക്ക്‌ ചെയ്ത കൊടുങ്ങല്ലൂർ സോദേശി രാജേഷ്. യുട്യൂബ് ചാനലുകൾക്കും മറ്റു മാധ്യമങ്ങൾക്കും നൽകിയ  അഭിമുഖത്തിൽ സിനിമയിൽ ഉള്ള മെട്രോ ട്രെയിൻ അദ്ദേഹമാണ് ചെയ്തത് എന്ന അവകാശവാദമാണ്  ഇതിനു കാരണം.

പ്രൊഡക്ഷൻ ഡിസൈനർ. ടി. മുത്തുരാജിന്റെ അസിസ്റ്റന്റ് ആയി വെൽഡിങ് വർക്ക്‌ മാത്രമാണ് ഇദ്ദേഹം ചെയ്തത്. മുതുരാജ് സർ ന്റെ കൂടെ വർക്ക്‌ ചെയ്ത അസോ. ആർട്ട്‌ ഡയറക്ടർ, അസി. അസി.ആർട്ട്‌ ഡയറക്ടർ,കാർപെന്റെർ, പെയിന്റർ, മോൾഡർ ഫാബ്രിക്കേഷൻ, തുടങ്ങി പല വിഭാഗങ്ങളിൽ ഒന്നിൽ മാത്രം വർക്ക്‌ ചെയ്ത ഇദ്ദേഹം അത് ഞാൻ ആണ് ചെയ്തത് എന്നാണ് വാർത്തയിൽ പറയുന്നത്.




Post a Comment

0 Comments