Image Background (True/False)


എഫ്ടിഐഐ പ്രസിഡന്റായി നടൻ ആര്‍ മാധവനെ നിയമിച്ചു.

 


ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പ്രസിഡന്റായി നടൻ ആര്‍ മാധവനെ വെള്ളിയാഴ്ച ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) നിയമിച്ചു.

ആര്‍ മാധവനെ എഫ്ടിഐഐ സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നിയമിച്ചതായി ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.


ആര്‍.മാധവന്റെ ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടി.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും 2020-ല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നിയമിതനായ ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കപൂറിനെ അദ്ദേഹം മാറ്റി.


Post a Comment

0 Comments