Image Background (True/False)


പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ''ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

 


വി
ജയ് യേശുദാസ്,   മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ''ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കവിപ്രസാദ് എഴുതിയ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകർന്ന് ശ്രേയ ജയദീപ് ആലപിച്ച "ഉയിരാണച്ഛൻ....," എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഈ ചിത്രത്തിലെ  ഗാനങ്ങൾ മാജിക് ഫ്രെയിംസ് മ്യൂസിക്ക്  വിപണിയിലെത്തിക്കുന്നു. സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിള,പ്രകാശ് കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗായകനും നടനുമായ വിജയ് യേശുദാസ് സൈനിക നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സുധീർ,കലാഭവൻ പ്രജോദ്,ഗായത്രി വിജയലക്ഷ്മി,ഡോക്ടർ പ്രമീളാദേവി,വിമൽ രാജ്,ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ. ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ചിന്മയി നായർ. അനിൽ രാജ് തിരക്കഥ സംഭാഷണമെഴുതുന്നു.

ബെന്നി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. എഡിറ്റർ-റക്സ്ൺ ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-മന്‍സൂര്‍ അലി,കൗൺസിലിംഗ് സ്ക്രിപ്റ്റ്-ഉഷ ചന്ദ്രൻ (ദുബൈ )കല-ത്യാഗു തവന്നൂർ,മേക്കപ്പ്-പ്രദീപ് രംഗൻ,കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍,ഡിസൈനർ- പ്രമേഷ് പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹാസ് അശോകൻ, അസിസ്റ്റന്റ് ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്,പി ജിംഷാർ,ബി ജി എം - ബാലഗോപാൽ, കൊറിയോഗ്രാഫി-പപ്പു വിഷ്ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ, ആക്ഷൻ-ബ്രൂസ് ലി രാജേഷ്,ഫിനാൻസ് കൺട്രോളർ-അഖിൽ പരക്ക്യാടൻ,ധന്യ അനിൽ,ക്യാമറ അസോസിയേറ്റ് - രതീഷ് രവി, പ്രൊഡക്ഷൻ മാനേജർ-പ്രശാന്ത് കോടനാട്,പി ആർ ഒ-എ എസ് ദിനേശ്.

Post a Comment

0 Comments