Image Background (True/False)


ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ടോപ് ടെൻ കിഡ്സ്‌ ന് തുടക്കം.

 


ടോ
പ് ടെൻ കിഡ്സ്‌ മത്സരങ്ങളില്ലാത്ത ലോകം എന്ന പരിപാടിയിൽ മൂന്ന് വയസ്സ് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള മുപ്പതോളം കുട്ടികൾ പാട്ട്, നൃത്തം, പ്രസംഗം, ചിത്രരചന, പ്രശ്ചന വേഷം തുടങ്ങി വാദ്യോപകരണ കലയിലുള്ള കഴിവുകളും പ്രകടിപ്പിച്ചു.

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ വൈകിട്ട് 6മണിക്ക് നടന്ന പരിപാടിയിൽ കെ. എസ് പ്രസാദ്, അഭിലാഷ് പിള്ള, ഉമർ അബു, ആഷ്‌ന ഷെറിൻ, മാസ്റ്റർ ദർശൻ എന്നിവർ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ഇസ് മീഡിയ എന്റർടൈൻമെന്റാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഈ കലാവിരുന്നിൽ പങ്കെടുത്ത അതിഥികൾക്കും കുട്ടികൾക്കും ഇസ്മായിൽ കൊട്ടാരപ്പാട്ട് നന്ദി പറഞ്ഞു.BOHO BABY KIDS WEAR ഷോപ്പായിരുന്നു ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ.

Post a Comment

0 Comments