Image Background (True/False)


ചന്ദ്രമുഖി 2 ഇന്ന് പ്രദര്‍ശനത്തിന് എത്തും : കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.

 


പി വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ചന്ദ്രമുഖി 2 ഇന്ന് പ്രദര്‍ശനത്തിന് എത്തും.ഇപ്പോള്‍ സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്ബ്യാര്‍, രാധിക ശരത്കുമാര്‍, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ദാങ്കെ, സുബിക്ഷ, വൈ ഗീ മഹേന്ദ്ര, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാര്‍ത്തിക് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



Post a Comment

0 Comments