കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി പി.ആര്‍.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേല്‍യേറ്റു. 2014 മുതല്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്. 17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഷെയ്ക്‌സ്പിയര്‍ തിയറ്ററിന്റെ ഭാഗമായി 2000 മുതല്‍ 2010 വരെ പ്രവര്‍ത്തിച്ചു. വിദേശരാജ്യങ്ങളിലടക്കം 400 തിയറ്റര്‍ ഷോകളുടെ ഭാഗമായി. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദവും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നു റാങ്കോടെ ഡ്രാമ ആന്‍ഡ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഎഫിലും കരസ്ഥമാക്കി. 55 സിനിമകളിലും 25 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയാണ്. കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നു ജിജോയ് പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്കു വിദേശ രാജ്യങ്ങളില്‍ പോയി തിയറ്റര്‍ അനുഭവം മനസ്സിലാക്കാന്‍ അവസരമൊരുക്കും. വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ഇവിടേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.



0 Comments