Image Background (True/False)


ബ്യൂട്ടിഫുള്‍ 2 - ന് തുടക്കമിട്ട് അനൂപ് മേനോൻ.

 


അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ രചന തുടങ്ങിക്കഴിഞ്ഞതായി അനൂപ് മേനോൻ പറഞ്ഞു. 2011ല്‍ അനൂപ് മേനോന്റെ രചനയില്‍ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുള്‍. അനൂപ് മേനോൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ചിത്രത്തിന് തുടക്കമിടുമ്ബോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും സ്നേഹവും ഉണ്ടാകണമെന്ന് അനൂപ് മേനോൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


 അതേസമയം, ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയസൂര്യ ഉണ്ടാകില്ലയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ എൻ എം ബാദുഷ വ്യക്തമാക്കിയത്. പകരം ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെടും പ്രകാരം ഒരു നടനെ സിനിമയുടെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് തന്നെയാണ്.

അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രങ്ങളില്‍ ഒന്നാണ് വികെപി ഒരുക്കിയ ബ്യൂട്ടിഫുള്‍. ബാദുഷ പ്രൊഡക്ഷൻസിന്റെയും യെസ് സിനിമ കമ്ബനിയുടെയും ബാനറില്‍ എൻ എം ബാദുഷയും ആനന്ദ്കുമാറും റിജു രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോമോൻ ടി ജോണ്‍ ക്യാമറയും മഹേഷ് നാരയണൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിക്കും. രജീഷ് വേഗ ചിത്രത്തിന് സംഗീതം നല്‍കും.




Post a Comment

0 Comments