Image Background (True/False)


അന്തരിച്ച സംവിധായകന്‍ സിദ്ദിഖിൻ്റെ വീട്ടില്‍ എത്തി കുടുംബത്തെ ആശംസിപ്പിച്ച്‌ നടന്‍ സൂര്യ.

 


ന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയ അദ്ദേഹം ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. നിര്‍മാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. സിദ്ദിഖിന്റെ വീട്ടില്‍ നിന്നുള്ള സൂര്യയുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റായി മാറിയ ഫ്രണ്ട്സ് സിനിമയുടെ തമിഴ് റീമേക്കില്‍ സൂര്യ ആയിരുന്നു നായകൻ. തമിഴില്‍ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ മുകേഷ് ചെയ്ത വേഷത്തിലാണ് സൂര്യ എത്തിയത്. വിജയ്‌യും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.



സിദ്ദിഖിന് മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സൂര്യ കുറിപ്പ് പങ്കുവച്ചിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും തന്നെ പഠിപ്പിച്ചത് സിദ്ദിഖാണ് എന്നാണ് സൂര്യ കുറിച്ചത്. ഫ്രണ്ട്സ് സിനിമ ചെയ്യുമ്ബോള്‍ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു.

സെറ്റില്‍ ഒന്നു ശബ്ദം ഉയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്.- സൂര്യ പറഞ്ഞു. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്ബോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.ഒരു നടനെന്ന നിലയില്‍ എന്നെ വിശ്വസിച്ച്‌ എനിക്കൊപ്പം നിന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ കുറിപ്പില്‍‌ പറയുന്നു.



Post a Comment

0 Comments