വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടി നിര്‍മ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. ജെഫിൻ ജോസഫ്, വരുണ്‍ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിര്‍വഹിക്കുന്നത്.
ആറ് സുഹൃത്തുക്കള്‍ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയില്‍ ഒത്തുകൂടുന്നതും, അവിടെ അവര്‍ ഒരു ഗുഹയില്‍ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഉടനെ റിലീസ് ചെയ്യും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസല്‍ ഖായിസ്. ലൈൻ പ്രൊഡ്യൂസര്‍: ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.
0 Comments