Image Background (True/False)


ഷാരൂഖ് ഖാന്‍ ചിത്രം 'ജവാൻ്റെ ' ദൃശ്യങ്ങള്‍ ചോര്‍ന്നു; നിര്‍മ്മാതാക്കളുടെ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തു

 


ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന ചിത്രത്തിലെ ക്ലിപ്പുകള്‍ പ്രചരിച്ച സംഭവത്തില്‍ പരാതി നല്‍കി റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റ്സ്. 
മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ജവാൻ’ സിനിമയുടെ ക്ലിപ്പുകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും പകര്‍പ്പവകാശം ലംഘിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാൻഡിലുകള്‍ക്ക് നോട്ടീസ് നല്‍കി.



പോസ്റ്റ് ചെയ്ത ക്ലിപ്പുകള്‍ നീക്കം ചെയ്യാൻ ട്വിറ്റര്‍ ഹാൻഡിലിനോട് കോടതി ഉത്തരവിട്ടു. തമിഴ് സംവിധായകൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയുമാണ് ചിത്രം നിര്‍മിച്ചത്.

ചിത്രത്തില്‍ നയൻതാര, വിജയ് സേതുപതി, ദീപിക പദുകോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.






Post a Comment

0 Comments