Image Background (True/False)


സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഴുവന്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമെന്ന് മന്ത്രി സജി ചെറിയാന്‍.

 


സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട്ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന് എതിരായി ഉയര്‍ന്ന ആരോപണത്തില്‍ കഴമ്ബില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് അല്ല അവാര്‍ഡ് നിര്‍ണ്ണയ സമിതിയെ രൂപീകരിച്ചതെന്നും സര്‍ക്കാരാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവരെ വെച്ചും നടപടിക്രമങ്ങളിലൂടെയുമാണ് ജൂറിയെ സെലക്‌ട് ചെയ്തത്, ലോകത്ത് തന്നെ പ്രശസ്തരായവരെ വെച്ചാണ് ജൂറിയെ ഉണ്ടാക്കിയത്. രഞ്ജിത്ത് ജൂറിയുടെ അംഗമല്ല. അദ്ദേഹത്തിന് അവരെ സ്വാധീനിക്കാനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.രഞ്ജിത്തിന് പൂര്‍ണ്ണ പിന്തുണയാണ് സാംസ്‌ക്കാരികമന്ത്രി നല്‍കിയത്. രഞ്ജിത്ത് കേരളം കണ്ട ഇതിഹാസ സംവിധായകനാണെന്നും മികച്ച രീതിയിലാണ് അദ്ദേഹം ഉള്‍പ്പെടുന്ന സാംസ്‌ക്കാരിക വകുപ്പിന് കീഴിലെ സിനിമാസമിതി ചലച്ചിത്രമേളകള്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും പറഞ്ഞു. അക്കാര്യത്തില്‍ സാംസ്‌ക്കാരിക വകുപ്പിന് അഭിമാനമുണ്ടെന്നും രഞ്ജിത്തിന് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.






Post a Comment

0 Comments