ജീത്തു ജോസഫ്- മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ‘നേര്’ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 17 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 25ന് മോഹൻലാല്‍ ചിത്രത്തില്‍ ജോയിൻ ചെയ്യുമെന്നാണ് വിവരം. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിഷ്ണു ശ്യാം ആണ്.





0 Comments