Image Background (True/False)


സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതിയെ ഒഴിവാക്കി

 


സം
സ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്‌എഫ്ഡിസി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി കെഎസ്‌എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.കഴിഞ്ഞ മാസം ശങ്കര്‍ മോഹൻ, നടി മാലാ പാര്‍വതി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബോര്‍ഡിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഇവരെ നീക്കിയത്. പി സുകുമാര്‍, സോഹൻ സീനുലാല്‍ എന്നിവരെ ഇവര്‍ക്ക് പകരം ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.






Post a Comment

0 Comments