സിനിമേതര സ്വതന്ത്ര സംഗീത ഇടമായ മ്യൂസിക് മുമ്പേയുടെ ഏറ്റവുംപുതിയ പാട്ട് പാനപാത്രം മ്യൂസിക് വീഡിയോ യൂടൂബിൽ റിലീസ് ആയി.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് സജിത്ത് പള്ളിപ്പുറം സംഗീതം നൽകി ആലപിച്ച ഗാനത്തിന് സുനിലാൽ ചേർത്തലയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ഉമർ ഖയാം കവിതകളെ ഓർമപ്പെടുത്തുന്ന വരികൾ പ്രണയവും വിരഹവും ഒരു മധുശാലയിൽ വീഞ്ഞു നുകർന്നിരിക്കുന്നവരുടെ ഓർമ്മകളിലൂടെ പഴയ കാലഘട്ടത്തിലെ അറേബ്യൻ പശ്ചാത്തലത്തിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു . സംവിധാനം - ഉണ്ണികൃഷ്ണൻ യവനിക , ക്യാമറ - രൂപേഷ് അത്തോളി , എഡിറ്റിംഗ് - മനീഷ് ,ആർട്ട് - മുസ്തഫ ചെങ്ങാടൻ,അഭിനേതാക്കൾ - സജിത്ത് പള്ളിപ്പുറം, ജീവൻ ജയറാം, ശ്രീനന്ദന.




0 Comments