Image Background (True/False)


അനൂപ് മേനോന്‍ ചിത്രം "ഒരു ശ്രീലങ്കന്‍ സുന്ദരി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി; ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്


 നൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി.
ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മൻഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശൻ ആണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.



അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അനൂപ് മേനോൻ, പത്മരാജൻ രതിഷ്, ശിവജി ഗുരുവായൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശ്ശൂര്‍ എല്‍സി,ശാന്ത കുമാരി, ബേബി മേഘന സുമേഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഛയഗ്രഹണം- രജീഷ് രാമൻ, എഡിറ്റര്‍- അബു ജിയാദ്, ലിറിക്സ്- കൃഷ്ണ പ്രിയദര്‍ശൻ, സംഗീതം- രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി, ആര്‍ട്ട്- അശില്‍, ഡിഫിൻ, കോസ്റ്റ്യൂം- അറോഷിനി, ബിസി എബി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- ബിജുലാല്‍, അല്‍ഫോണ്‍സ അഫ്സല്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- എസ് മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിനീഷ്, മൻസൂര്‍, പോസ്റ്റര്‍- അമീൻ ഹംസ, ബിജിഎം- ഷാജി ബി, പിആര്‍ഒ- എംകെ ഷെജിൻ, ‌ഡിജിറ്റല്‍ മീഡിയ- വിഷൻ മീഡിയ കൊച്ചിൻ.





Post a Comment

0 Comments