വ്യാഴാഴ്ച ആഗ്രയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിനിടെ അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ സ്വീക്വല്‍ ആണ് ഓ മൈ ഗോഡ് 2. ശിവന്റെ ദൂതനായി അഭിനയിച്ചതിനെതിരെ തിയേറ്ററുകള്‍ക്ക് മുമ്ബില്‍ നടത്തുന്ന പ്രതിഷേധം തുടരുമെന്ന് ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചു.
ചിത്രത്തിലെ രംഗങ്ങള്‍ ദൈവത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സെൻസര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ഒഎംജി2 നിരോധിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സമരങ്ങള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.അമിത് റായ് സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന് സെൻസര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രത്തില്‍ ശിവന്റെ സന്ദേശവാഹകനായാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം എത്തുന്നത്.
പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് 11 ന് ആണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. പരേഷ് റാവലും അക്ഷയ് കുമാറും അഭിനയിച്ച 'ഒഎംജി: ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഎംജി2.
0 Comments