ബോളിവുഡിൻ്റെ സൂപ്പര്‍ ഹീറോ ചിത്രം ‘ക്രിഷ്’ വീണ്ടും വരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നും ആയിരുന്നു മുൻപ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൃത്വികിന്റെ അച്ഛനും സംവിധായകനും ആയ രാകേഷ് റോഷൻ പറഞ്ഞ കാര്യങ്ങളിലൂടെ ചിത്രം ഇനിയും വൈകും എന്നാണ് സൂചന.
‘ക്രിഷ് 4’ന്റെ തിരക്കഥയില്‍ പൂര്‍ണ തൃപ്തി വന്നാല്‍ മാത്രമെ ഷൂട്ടിങ്ങിലേക്ക് പോവുകയുള്ളൂ എന്നാണ് രാകേഷ് റോഷൻ പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. തിരക്കഥ ഏകദേശം പൂര്‍ത്തി ആയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരക്കഥ മികച്ചതാണെങ്കില്‍ ചിത്രം മായിക ലോകം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ക്രിഷ് 4 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും രാകേഷ് റോഷൻ കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.





0 Comments