മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'വൃഷഭ'.ലൊക്കേഷനില്‍ നിന്നുമുള്ള നടന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നു. താടിവച്ച്, മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാലിനെ കാണാന്‍ സാധിക്കുക.
ചിത്രം നിര്‍മിക്കുന്നത് ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂറാണ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. പീറ്റര്‍ കേക്ക് മുറിക്കുന്നതും മോഹന്‍ലാല്‍ മധുരം പങ്കിടുന്നതും വീഡിയോയില്‍ കാണാം. ഹൈ ലെവല്‍ ആക്ഷന്‍ പടമാകും 'വൃഷഭ' എന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം.
0 Comments