Image Background (True/False)


മോഹൻലാലിൻ്റെ പുതിയ ചിത്രം എത്തുന്നു.സംവിധാനം ജീത്തു ജോസഫ്.

 


ജനികാന്ത് നായകനായി എത്തിയ ജയിലറിന്റെ ആവേശമാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാത്യു എന്ന കാമിയോ വേഷത്തിന് വൻവരവേല്‍പ്പാണ് സിനിമാപ്രേമികള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ജയിലര്‍ തരംഗം എങ്ങും കൊടുമ്ബിരി കൊണ്ടിരിക്കെ മോഹൻലാലിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ജീത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് മോഹൻലാല്‍ പങ്കുവച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റില്‍ പുറത്തുവിടും. വൈകുന്നേരം അഞ്ച് മണിക്കാകും അനൗണ്‍സ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.



Post a Comment

0 Comments