ജയറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അബ്രഹാം ഓസ്‌ലര്‍'. ഒരു ഇടവേളയ്‌ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് ഇത്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ തന്നെ 'അബ്രഹാം ഓസ്‌ലര്‍' ശ്രദ്ധനേടിയിരുന്നു.ഇപ്പോഴിതാ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തില്‍ നടൻ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്.
'അബ്രഹാം ഓസ്‌ലറില്‍ മമ്മൂട്ടി അതിഥി താരമായി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനപ്പെട്ടൊരു അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്നും 15 മിനിറ്റാകും ഈ റോള്‍ ഉള്ളതെന്നുമായിരുന്നു വാര്‍ത്തകള്‍. മമ്മൂട്ടിയുടെ പുതിയ ഫോട്ടോയ്‌ക്ക് ഒപ്പമാണ് 'അബ്രഹാം ഓസ്‌ലറി'ല്‍ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന തരത്തില്‍ വാര്ത്തകള്‍ പരക്കുന്നത്. ഭീഷ്മപര്‍വം ചിത്രത്തിലെ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.




0 Comments