ഒരു കാലില്‍ കെട്ടുമായി മുണ്ടും മടക്കികുത്തി കട്ടക്കലിപ്പില്‍ നില്‍ക്കുന്ന ചാക്കോച്ചന്റെ ക്യാരക്ടര്‍ ലുക്കുമായെത്തി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് 'ചാവേര്‍' റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍.തിയേറ്ററുകള്‍ തോറും ഓളം തീര്‍ത്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിനായി ഏറെ നാളത്തെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. സെപ്റ്റംബര്‍ 21നാണ് ‘ചാവേര്‍’ തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

കുഞ്ചാക്കോ ബോബനും അര്‍ജുൻ അശോകനും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്നതിനാല്‍ തന്നെ ‘ചാവേര്‍’ ഇതിനകംസിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്ററും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തീപടര്‍ത്തിയിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു എന്നതിനാല്‍ തന്നെ ‘ചാവേര്‍’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
0 Comments