ഹൃത്വിക് റോഷന്‍ നായകനായെത്തിയ 'കോയി മില്‍ ഗയ' റീ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് റോഷനും ഹൃത്വിക് റോഷനും ചേര്‍ന്ന് ഓഗസ്റ്റ് നാലിന് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 30 നഗരങ്ങളിലായിരിക്കും റിലീസ്.ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് റീ റിലീസിന് അണിയപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. 1993 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുളള സൗഹൃദത്തിന്റെ കഥ യാണ് ചിത്രത്തില്‍ പറയുന്നത്.




0 Comments