പ്രജാകീയ പാര്‍ട്ടിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ചെയ്ത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ ചില കാര്യങ്ങള്‍ ദളിത് വിഭാഗത്തെ അപമാനിക്കുന്ന താരത്തിലുള്ളവയാണെന്നു ചൂണ്ടിക്കാട്ടി താരത്തിനെതിരെ നല്‍കിയ പരാതില്‍ പോലീസ് കേസെടുത്തു.
ബെംഗളൂരുവിലെ സി കെ അച്ചുകട്ടു പോലീസ് സ്റ്റേഷനിലും ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനുകളിലാണ് ഉപേന്ദ്രക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈവില്‍ നടത്തിയ പരാമര്‍ശം ദളിത് അധിക്ഷേപമായി ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തു വന്നതോടെ വീഡിയോ നീക്കം ചെയ്തു നടൻ മാപ്പു പറഞ്ഞു. എന്നാല്‍ മാപ്പു പറച്ചില്‍ കൊണ്ട് തീരുന്നതല്ല പ്രശ്നമെന്ന് നിലപാടിലാണ് ദളിത് സംഘടനകള്‍.
സദാശിവ നഗറിലേയും കത്രികുപ്പയിലെയും താരത്തിന്റെ വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും നടനെ കണ്ടെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ഉപേന്ദ്ര.
0 Comments